തൊടുപുഴ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന സത്യാഗ്രഹം ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ തൊടുപുഴ സിവിൽ സ്‌റ്റേഷനു സമീപം നടക്കും. മുസ്ലിം ലീഗിന്റേയും യൂത്ത് ലീഗിന്റേയും സംസ്ഥാന ജില്ലാ നേതാക്കൾ അഭിവാദ്യമർപ്പിക്കുമെന്ന് യൂത്ത് ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഇ എ മുഹമ്മദ് അമീൻ, ജനറൽ സെക്രട്ടറി പി എച്ച് സുധീർ, ട്രഷറർ കെ എസ് കലാം എന്നിവർ അറിയിച്ചു.