കട്ടപ്പന: ഗവൺമെന്റ് കോളേജ് പ്‌ളേസ്‌മെന്റ് സെല്ലും എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കോട്ടയവുമായി സഹകരിച്ച് വിവിധ മേഖലകളിലുള്ള ഉദ്യോഗാർത്ഥികൾക്കായികോളേജിൽ ഒക്ടോബർ 27ന് തൊഴിൽ മേള സംഘടിപ്പിക്കും. ഇതിനോടനുബന്ധിച്ച് ഒക്ടോബർ 11 ന് മെഗാ രജിസ്‌ട്രേഷൻ ക്യാമ്പ് രാവിലെ 10 മുതൽ 4 വരെ കട്ടപ്പന ഗവൺമെന്റ് കോളേജിൽ നടത്തും. പ്രായപരിധി 35. വിദ്യാഭ്യാസ യോഗ്യത :പ്ലസ് ടു, ഐറ്റി എ, ഡിപ്ലോമ, ബിരുദ ബിരുദാനന്തരധാരികൾ, അവസാന വർഷ വിദ്യാർത്ഥികൾ എന്നിവർക്ക് പങ്കെടുക്കാം. ഏതെങ്കിലും തിരിച്ചറിയൽ രേഖയും ഒറ്റത്തവണ രജിസ്‌ട്രേഷൻ ഫീസായ 250 രൂപയും കരുതേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് എംപ്ലോയബിലിറ്റി സെന്ററുകളിൽ പ്രത്യേക സൗജന്യ പരിശീലനവും പിന്നീടുള്ള എല്ലാതൊഴിൽ മേളകളിലും സൗജന്യമായി പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വിൻസ് തോമസ്, പ്ലെയ്‌സ് മെന്റ് ഓഫീസർ., ഗവ. കോളേജ്, കട്ടപ്പന. ഫോൺ954478425