ജില്ലയിലെ 500 കേന്ദ്രങ്ങളിൽ പതാക ഉയർത്തും

ചെറുതോണി : കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ 58 മത് ജന്മദിനമായ ഇന്ന് ജില്ലയിലെ 500 കേന്ദ്രങ്ങളിൽ പതാക ഉയർത്തുന്നതിനും പഞ്ചായത്ത് തലത്തിൽ യോഗം ചേർന്ന് ജന്മദിനം ആഘോഷിക്കുമെന്നും ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ അറിയിച്ചു.
ജില്ലാ നേതൃത്വ ക്യാമ്പ് ഈ മാസം 15 ന് വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടക്കും പാർട്ടി ചെയർമാൻ ജോസ് കെ. മാണി, മന്ത്രി റോഷി അഗസ്റ്റിൻ സംസ്ഥാനജില്ലാ നേതാക്കൾ മുഴുവൻ സമയവും പങ്കെടുക്കുന്ന ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെട്ട നേതൃത്വനിര മാത്രമാണുള്ളത്. അംഗത്വ വിതരണം, പുതുതായി പാർട്ടിയിലെത്തിയവർക്കുള്ള സ്വീകരണം, പോഷക സംഘടനകളുടെ പുനസംഘടന തുടങ്ങിയവയാണ് ക്യാമ്പിൽ ചർച്ചയാകുന്നത്.