തൊടുപുഴ: നഗരത്തിലെ റോഡുകൾ പൊട്ടിപൊളിഞ്ഞ് സഞ്ചാരയോഗമല്ലാതായതിനാൽ അടിയന്തിരമായി ഇടപെട്ട് പരിഹരിക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ.
ടൈലുകൾ പാകിയ റോഡുകളിൽ അവ പാകുന്നതിലെ അശാസ്ത്രീയത മൂലം പലയിടത്തും കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മഴ സമയങ്ങളിൽ ഈ കുഴികളിൽ വെള്ളം നിറഞ്ഞു അപകടങ്ങൾ സംഭവിക്കുന്നു.സ്‌കൂളുകൾ പ്രവർത്തനം ആരംഭിക്കാൻ ഇരിക്കെ റോഡുകളിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിക്കും.തകർന്നു കിടക്കുന്ന റോഡുകളിൽ ഗതാഗതകുരുക്ക് വർദ്ധിക്കാനും ഇതു ഇടയാക്കും.
റോഡുകൾ നവീകരിച്ചര ഗതാഗതയോഗ്യമാക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി നാസർ സൈര, ട്രഷറർ പി. ജി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്മാരായ . സാലി എസ്. മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറിമാരായ ശ് ഷെറീഫ് സർഗം, ബെന്നി ഇല്ലിമൂട്ടിൽ തുടങ്ങിയവർ സംസാരിച്ചു.