ഇടവെട്ടി : പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ജി.ഐ.എസ് പരിശീലന പരിപാടി നടത്തി. പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ. സുഭാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ സമദ് പദ്ധതി വിശദീകരണവും ജെ.ബി.ഡി.ഒ ബേബി വിഷയാവതരണം നടത്തി. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ താഹിറ അമീർ ,ബേബി തോമസ്, മോളി ബിജു, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. അജിനാസ് , പഞ്ചായത്തംഗങ്ങളായ സുജാത ശിവൻ, സുബൈദ അനസ്, ബിന്ദു ശ്രീകാന്ത് .ലത്തീഫ് മുഹമ്മദ് ബിൻസി മാർട്ടിൻ , സൂസി റോയ് അജ്മൽ ഖാൻ അസീസ്, അസീസ് ഇല്ലിക്കൽ എനിവർ പ്രസംഗിച്ചു.
വി.ഇ.ഒ മാരായ ദീപ. രശ്മി ശിവ, തൊഴിലുറപ്പ് പദ്ധതി ജീവനക്കാരായ അന്നു , ഫസ് ന അൻവർ , അമൽദേവ്, എ.ഇ മാരായ അഖിൽ തോമസ് എനിവർ ക്ലാസ് നയിച്ചു.