തൊടുപുഴ: സംസ്ഥാന മത്സരങ്ങൾക്കുള്ള ജില്ലാ ടീമിനെ നിശ്ചയിക്കുന്നതിനുള്ള സ്പീഡ്, റോളർഹോക്കി, ആർട്ടിസ്റ്റിക് മത്സരങ്ങൾ ഇന്ന് ആരംഭിക്കും. മത്സരങ്ങൾ
തൊടുപുഴ മുനിസിപ്പൽ റോളർ സ്‌കേറ്റിംഗ് റിങ്കിൽ രാവിലെ 9 ന് മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം കെ.എൽ. ജോസഫ് മുഖ്യാതിഥിയായിരിക്കും. കൗൺസിലർ നിധി മനോജ്, അഡ്വ. ജോയി തോമസ് എന്നിവർ പങ്കെടുക്കും.റോളർ ഹോക്കി മത്സരങ്ങൾ ജൂനിയർ, സബ് ജൂനിയർ മത്സരങ്ങൾ സെലക്ഷൻ ട്രയൽസ് ആയിട്ടായിരിക്കും നടത്തുക.
കൂടുതൽ വിവരങ്ങൾക്ക്: 9447916847