ചെറുതോണി: കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ ഇടുക്കി യൂണിറ്റ് സമ്മേളനം വാഴത്തോപ്പിൽ നടന്നു.
മുരിക്കാശ്ശേരിയിൽ നവംബർ 14ന് നടക്കുന്ന അഞ്ചാമത് ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് യൂണിറ്റ് സമ്മേളനം വാഴത്തോപ്പിൽ സംഘടിപ്പിച്ചത്. സമ്മേളനറെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ നിർവഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് രാജൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് എൻ .സി ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കെ .ആർ സുരേഷ്,ഷാജി മാരിയൽ,ജോമോൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.