തൊടുപുഴ:കൊവിഡ് കാലത്ത് ജനങ്ങൾ നട്ടം തിരിയുമ്പോൾ ഇരുട്ടടിയെന്ന രീതിയിൽ പാചക വാതക വില കൂടുന്നത്.ഒട്ടും യുക്തിസഹമല്ലാത്തത്തും നീതികരിക്കാനാവാത്തതുമായ കൊള്ളയടിയാണെന്ന്കേരളകോൺഗ്രസ് (എം )ഉന്നതാധികാര സമിതി അംഗം പ്രൊഫ. കെ.ഐ.ആന്റണി പറഞ്ഞു. കേരളകോൺഗ്രസ് (എം )തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി നിയോജക മണ്ഡലം പ്രസിഡണ്ട് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ആമ്പൽ ജോർജ്, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, ബെന്നി പ്ലാക്കൂട്ടം, മാത്യു വാരിക്കാട്ട്,ജിബോയ്ച്ചൻ വടക്കൻ, ജോമി കുന്നപ്പള്ളി,റോയിസൺ കുഴിഞ്ഞാലിൽ, മാത്യു പൊട്ടംപ്‌ളാക്കൽ, ജോജോ അറയ്ക്കക്കണ്ടം, തോമസ് വെളിയത്തുമ്യാലിൽ, ലിപ്‌സൺ കൊന്നക്കൽ, റോയി ലുക്ക്, ജിജി വാളിയംപ്ലായ്ക്കൽ, ബെന്നി വാഴചാരിക്കൽ,ജോജി പൊന്നിൻ പുരയിടം, മനോജ് മാത്യു, ശ്രീജിത്ത് ഒളിയറയ്ക്കൽ, ജോസ് പാറപ്പുറം, തോമസ് മൈലാടൂർ, നൗഷാദ് മുക്കിൽ, ജോസ് മാറാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.