nabi
നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മുതലക്കോടം പഴേരി മുഹ് യദ്ദീൻ ജുമാ മസ്ജിദ് അങ്കണത്തിൽ ചീഫ് ഇമാം മുഹമ്മദ് റഫീഖ് ബാഖവി പതാക ഉയർത്തുന്നു.

മുതലക്കോടം: മുതലക്കോടം പഴേരി മുഹ് യദ്ദീൻ ജുമാ മസ്ജിദിൽ നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച്ചീഫ് ഇമാം മുഹമ്മദ് റഫീഖ് ബാഖവി പതാക ഉയർത്തി. അസിസ്റ്റന്റ് ഇമാം മൈതീൻകുട്ടി ഉസ്താദ് പ്രാർത്ഥനക്ക് നേതൃത്വം നൽകി. നബിദിനാഘോഷങ്ങളുടെ ഭാഗമായി മസ്ജിദിൽ മൗലൂദ് സദസ്, ഓൺലൈനായി മദ്രസാ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, അന്നധാനം, എന്നിവ ഉണ്ടായിരിക്കുമെന്ന് ജമാഅത്ത് പ്രസിഡന്റ് പി എച്ച് സുധീർ, സെക്രട്ടറി കെ ബി അസീസ്, ഭാരവാഹികളായ പി ഇ നൗഷാദ്, അൻസാർ വടക്കയിൽ, പി കെ അനസ്, റ്റി എം സിദ്ദീഖ്, പി ഇ ഷെമീർ, പി ഇ ബഷീർ, എം പി സലിം, സി ബി ഹംസ, റഷാദ് വെട്ടിക്കൽ എന്നിവർ അറിയിച്ചു.