അടിമാലി: ദേശിയ പാത 185 അടിമാലികുമളി റോഡിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ കല്ലാർകുട്ടി മുതൽ പനംകൂട്ടി പവർ ഹൗസിന് മുന്നിൽ ഗതാഗതം നിയന്ത്രിക്കും. 9, 10,11 തിയതികളിൽ ഇടുക്കി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ മരിക്കാശ്ശേരി, പാറത്തോട് കമ്പിളികണ്ടം, കല്ലാർകുട്ടി പുതിയപാലം വഴി അടിമാലിക്കും അതുവഴി തിരിച്ചും പോകേണ്ടതാണെന്ന് കോതമംഗലംദേശീയപാത സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.