മുട്ടം: ചള്ളാവയൽ ഭാഗത്ത് പിക്കപ്പ് ലോറി മറിഞ്ഞു. ഇന്നലെ രാവിലെ 8 നാണ് അപകടം. വളവ് എത്തിയപ്പോൾ സ്റ്റിയറിങ്ങ് തിരിയാതെ ഭിത്തിയിൽ ഇടിച്ചാണ് മറിഞ്ഞത്. കുമ്പങ്കല്ല് സ്വദേശിയുടെതാണ് പിക്കപ്പ്. ഡ്രൈവറെ കൂടാതെ രണ്ട് അന്യസംസ്ഥാന തൊഴിലാളികളും വാഹനത്തിലുണ്ടായിരുന്നു.സ്ഥലത്ത് എത്തിയ മുട്ടം സ്റ്റേഷനിലെ സി പി ഒ മാരായ ഉണ്ണികൃഷ്ണൻ,സുധീഷ്, അഷ്‌റഫ്‌ എന്നിവരുടെ നേതൃത്വത്തിൽ ഗതാഗതം പുനസ്ഥാപിച്ചു. മറ്റൊരു വാഹനം എത്തിച്ച് പിക്കപ്പ് ഉയർത്തി.