മുട്ടം: മുഹിയിദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 19 വരെ നബിദിനാഘോഷം നടത്തും. ഇതിന്റെ ഭാഗമായി ജമാഅത്ത് പ്രസിഡന്റ് ഷബീർ എം എ പതാക ഉയർത്തി. മഹൽ ഇമാം അബ്ദുല്ല അൽ ഹസനിയുടെ ദുആയോടെ നടന്ന യോഗത്തിൽ അസി: ഇമാം സക്കീർ മൗലവി,ജനറൽ സെക്രട്ടറി പി കെ ഷെരീഫ്, ടി എ അലിയാർ,മാഹിൻ എൻ എച്ച്,റഫീഖ് ടി കെ,പി എം സുബൈർ എന്നിവർ സംസാരിച്ചു. മൗലിദ് പാരായണം, കലാപരിപാടികൾ, എസ് ഡസ് എൽ സി, പ്ലസ് ടു വിജയികളെ ആദരിക്കൽ, അന്നദാനം എന്നിങ്ങനെ വിവിധ പരിപാടികളും നടത്തും.