വണ്ണപ്പുറം: ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജ്ര്രക് അസ്സിസ്റ്റന്റിനെയും അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററേയും നിയമിക്കുന്നു. പ്രോജ്ര്രക് അസിസ്റ്റന്റ് യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷകൺട്രോളർ /സാങ്കേതിക വദ്യാഭ്യാസ ബോർഡ് നടത്തുന്ന ഡിപ്ളോമ ഇൻ കോമേർഷ്യൽ പ്രാക്ടിസ്/ഡിപ്ളോമ ഇൻകംമ്പ്യൂട്ടർ ആപ്ളിക്കേഷൻ&ബിസിനസ്മാനേജ്മെന്റ്. അല്ലെങ്കിൽ ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള ഡിപ്ളോമ/പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ളോമ ഇൻ കംമ്പ്യൂട്ടർ ആപ്ളിക്കേഷൻ. പ്രായം ജനുവരി 2021ന് 18 നും 30നും ഇടയിൽ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 25 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മുൻപ്. അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറാറ്റർ തസ്തിക പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു. യോഗ്യത ബികോം വിത്ത് പി ജി ഡി സി എ. വാക്ക് ഇൻ ഇന്റർവ്യു 18 ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റു കളുമായി ഹാജരാകണം.