തൊടുപുഴ : ജില്ലാ ആശുപത്രി റോഡിന്റെശോചനീയാവസ്ഥ എത്രയും വേഗം പരിഹരിക്കണമെന്ന് യത്ത് കോൺഗ്രസ് (എസ്) തൊടുപുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ദിവസേന നൂറുകണക്കിന് വാഹനങ്ങളും രോഗികളും യാത്രചെയ്യുന്ന റോഡാണിത്. റോഡിന്റെഇരുവശങ്ങളിലുമുള്ള അനധികൃത പാർക്കിംഗ് രോഗികളുമായി വരുന്ന ആംബുലൻസ്‌കുരുക്കിൽപ്പെടാൻ കാരണമാകുന്നു. പ്രശ്‌നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് യൂത്ത് കോൺഗ്രസ് (എസ്) മണ്ഡലം പ്രസിഡന്റ് ജെയ്‌സൺ ജോസ്, സെക്രട്ടറി ഡാലിഷ്‌മൈക്കിൾ എന്നിവർ അറിയിച്ചു.