വെള്ളിയാമറ്റം : വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും സഹിതം 22 ന് വൈകിട്ട് 3 ന് മുമ്പ് അപേക്ഷസമർപ്പിക്കണം. തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
കടാശ്വാസ കൺവൻഷൻ ഇന്ന്
തൊടുപുഴ : ലോൺ കുടിശ്ശിഖ കടാശ്വാസ കൺവൻഷൻ ഇന്ന് രാവിലെ 11 ന് തൊടുപുഴ പെൻഷൻ ഭവൻ ഹാളിൽ നടക്കും. കൺവെൻഷനിൽ അഡ്വ. ജോൺജോൺ, കെ.റ്റി.ജോസഫ്, അഡ്വ. കെ.എസ്. സിറിയക് എന്നിവർ പ്രശ്‌നപരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കും.