തൊടുപുഴ : വാട്ടർ അതോറിട്ടിയിൽ പെൻഷൻ മുടങ്ങിയതിനെതിരെ കേരളാ വാട്ടർ അതോറിട്ടി പെൻഷനേഴ്‌സ് അസോസിയേഷൻ ധർണ്ണയും പ്രകടനവുംനടത്തി. തൊടുപുഴ ഡിവിഷൻ ഓഫീസിന് മുന്നിൽ നടന്ന ധർണ്ണയിൽ വി.കെ.ചെല്ലപ്പൻ, സി.ജെ തോമസ്, കെ.എൻ രാമചന്ദ്രൻ, കെ.എസ്. രാജീവ് തുടങ്ങിയവർ പ്രസംഗിച്ചു.