തൊടുപുഴ : തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനവരാത്രി മഹോത്സവത്തിന് തുടക്കമായി. 15ന് സമാപിക്കും. എല്ലാദിവസവും പതിവ് പൂജകളും വൈകിട്ട് 5.30മുതൽ 6.15 വരെ ദേവിഭാഗവതമഹാത്മ്യപ്രഭാഷണം നടക്കും. ഇന്ന് വൈകിട്ട് 6.45 മുതൽ സംഗീത സദസ്, 10 ന് 6.45മുതൽ ഭജൻസ്, 11 ന് 6.45 മുതൽ നാദസ്വര കച്ചേരി, 12 ന് വൈകിട്ട് 6.30 മുതൽ പഞ്ചവാദ്യം, 13 ന് ദുർഗ്ഗാഷ്ടമി. വൈകിട്ട്6.45 മുതൽ കഥകളിപ്പദ കച്ചേരി, 14 ന് മഹാനവമി. വൈകിട്ട്6.45 മുതൽ നൃത്തനൃത്യങ്ങൾ, 15 ന് വിജയദശമി ദിനം. വിദ്യാരംഭം, പൂജയെടുപ്പ്, അരങ്ങേറ്റം എന്നിവ നടക്കും. കൊവിഡ്മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ആഘോഷ പരിപാടികൾ നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.