തൊടുപുഴ: കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും തെറ്റുളോട് ധൈര്യപൂർവം നോ പറയുന്നതിനുംസമൂഹത്തിലെ അനീതികൾക്കെതിരെ പ്രതികരണശേഷിയുള്ളവരാക്കിത്തീർക്കുന്നതിനും ലക്ഷ്യമിട്ട് തട്ടക്കുഴ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'നോ മീൻസ് നോ' കാമ്പയന് തുടക്കമായി.പാലാ സെന്റ് തോമസ് കോളേജിൽ നടന്ന വിദ്യാർത്ഥിനിയുടെ കൊലപാതകമാണ് ഇത്തരത്തിൽ ഒരു കാമ്പയിൻ തുടങ്ങാൻ പ്രേരകമായത്.സമൂഹത്തിൽ നടക്കുന്ന തിന്മളോട് നോ പറയാനുള്ള ആർജ്ജവം വിദ്യാർത്ഥികളിൽ ഉണ്ടാക്കിയെടുക്കുകകാമ്പയിൻ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ നിർവഹിച്ചു .ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് അദ്ധ്യക്ഷനായിരുന്നു.സ്കൂൾ പ്രിൻസിപ്പൽ ഫാത്തിമ റഹിം,എൻ.എസ്സ് .എസ്സ് പ്രോഗ്രാം ഓഫീസർ ബി.സജീവ്,അദ്ധ്യാപകരായ ദീപ്തി,അനു,മഞ്ജു,നിഷ,വോളന്റിയർ സെക്രട്ടറിമാരായ നിയാസ് നൗഫൽസ്റ്റെഫി ബെന്നി എന്നിവർ നേതൃത്വം നൽകി.