ncp
നാഷണലിസ്റ്റ് കിസാൻ സഭയുടെ നേതൃത്വത്തിൽ തൊടുപുഴ ഗാന്ധി സ്‌ക്വയറിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ എൻ.സി.പി ജില്ലാ പ്രസിഡന്റ് അഡ്വ . കെ.ടി. മൈക്കിൾ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: നാഷണലിസ്റ്റ് കിസാൻ സഭയുടെ നേതൃത്വത്തിൽ യു.പിയിലെ കർഷക കൂട്ടക്കൊലയ്‌ക്കെതിരെ ഗാന്ധി സ്‌ക്വയറിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ എൻ.സി.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ടി. മൈക്കിൾ ഉദ്ഘാടനം ചെയ്തു. നാഷണലിസ്റ്റ് കിസാൻ സഭ ജില്ലാ പ്രസിഡന്റ് മനോജ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ക്ളമന്റ് മാത്യു, അനിൽ കൂവപ്ലാക്കൽ, സിനോജ് വള്ളാടി, കെ.എ. ശശികുമാരൻ, മനു, സിദ്ധിഖ്, സജി ജോർജ്, എം.ഐ. രവീന്ദ്രൻ, രാജൻ, അനൂപ് എന്നിവർ പ്രസംഗിച്ചു.