കരിമണ്ണൂർ: ജില്ലാ സബ്ബ് ജൂണിയർ, ജൂണിയർ , യൂത്ത് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് കരിമണ്ണൂർ മാസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ചു.

മത്സരങ്ങൾ കരിമണ്ണൂർ സി. ഐ സുമേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ അദ്ധ്യക്ഷയായിരുന്നു.
ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം.എസ്. പവനൻ ആ മുഖപ്രസംഗം നടത്തി. ജില്ലാ ഒളിമ്പിക് വേവ് ചെയർമാൻ എം.എൻ . ബാബു, ആം റെസ്ലിംഗ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് കൊക്കാട്ട് എന്നിവർ മുഖ്യ അതിഥികളായിരുന്നു. ഉടുമ്പന്നൂർ പഞ്ചായത്ത് അംഗങ്ങളായ സുലോച സലിം, ബൈജു വറവുങ്കൽ, ജിസ്റ്റ് ആയത്തു പാടം എന്നിവർ പ്രസംഗിച്ചു.ജില്ലാ ബോക്‌സിംഗ് അസോസിയേഷൻ സെക്രട്ടറി ബേബി എബ്രഹാം സ്വാഗതവും ബിനു ഐസക് നന്ദിയും പറഞ്ഞു.ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുമായി 85 ബോക്‌സർ മാർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും.