തൊടുപുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജനജീവിതം ദുസ്സഹമാക്കുന്ന ഭരണവുമായി മുന്നോട്ടു പോകുകയാണന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. . എസ് എസ് എൽ സി വിജയികൾക്ക് തുടർപഠനം നടത്താൻ കഴിയാത്ത സാഹചര്യമൊരുക്കി ഇടതു സർക്കാർ വിദ്യാർത്ഥികളെ വഞ്ചിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഇ എ മുഹമ്മദ് അമീന്റെ അദ്യക്ഷതയിൽ നടന്ന സത്യാഗ്രഹ സമരത്തിന് ജനറൽ സെക്രട്ടറി പി എച്ച് സുധീർ സ്വാഗതം ആശംസിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ കെ എസ് സിയാദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് മാരായ പി എസ് അബ്ദുൽ ജബ്ബാർ, എസ് എം ഷെരീഫ്, ജില്ലാ സെക്രട്ടറി റ്റി കെ നവാസ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ പി എം നിസാമുദ്ദീൻ, അൻഷാദ് കുറ്റിയാനി, ഷിജാസ് കാരകുന്നേൽ, അൻസാരി മുണ്ടയ്ക്കൽ, മുഹമ്മദ് ഷഹിൻഷാ, വി എ നിസാർ, നൗഫൽ സത്താർ, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ആഷിക് റഹിം നേതാക്കളായ കെ എം നിഷാദ്, സി ജെ അൻഷാദ്, പി എ കബീർ, എം എ സബീർ, പി ഇനൗഷാദ്' പി എം ബാവ, എന്നിവർ സംസാരിച്ചു ട്രഷറർ കെ എസ് കലാം നന്ദി പറഞ്ഞു.