കുമളി: അട്ടപ്പള്ളത്ത് സ്വകാര്യ വ്യക്തിയുടെ കട്ടകളത്തിൽ അടുക്കി വച്ചിരുന്ന സിമന്റ് കട്ട മറിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. അസാം സ്വദേശി സിദ്ധിഖ് (39) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. സിമന്റ് കട്ട അടുക്കുന്നതിനിടയിൽ അടുക്കി വച്ചിരുന്ന കട്ട മറിഞ്ഞു വീഴുകയായിരുന്നു.പരിക്കേറ്റ സിദ്ധിക്കിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം.