കുടയത്തൂർ :കേരളാ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 58ാമത് ജന്മദിനത്തിൽ കോള പ്രയിൽ കേരളാ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് തോമസ് മുണ്ടയ്ക്ക
പ്പടവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുൻ മണ്ഡലം പ്രസിഡന്റ് ചാണ്ടി ആനിത്തോട്ടം ജന്മദിന സന്ദേശം നൽകി. ഇടുക്കി നിയോജമണ്ഡലം സെക്രട്ടറി റ്റി.സി ചെറിയാൻ, ടോമി തുളുവനാനിയിൽ, സാജു പുത്തൻപുര, എ.സാനു, ഷൈജൻ കമ്പകത്തിങ്കൽ, കെ.ജെ മാത്യൂ പൂഞ്ചിറ, ബേബി മാത്യൂ, ജോസഫ് മാത്യു പരയ്ക്കാട്ട്,സന്തോഷ് കീന്തനാനി, സോമരാജൻ കുറുമുളളിൽ, ഷിന്റോ കുറ്റിയാത്ത് എന്നിവർ പ്രസംഗിച്ചു.