തൊടുപുഴ: സംഘടനാ പ്രവർത്തനവും കാര്യക്ഷമതയും വരും നാളുകളിൽ നിർണ്ണായകമാണെന്നും സൂഷ്മതയിൽ നിന്നും സ്ഥൂലതയിലേയ്ക്ക് വിദ്യാർത്ഥികൾ യാത്ര ചെയ്യണമെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.കെ.എസ്.യു നിയോജക മണ്ഡലം ക്യാമ്പിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം തൊഴിലും വിദ്യാഭാസവും സംഘടനാ പ്രവർത്തനവും മുഖമുദ്രയാക്കണമെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ പറഞ്ഞു.പ്രമുഖ മോട്ടിവേക്ഷൻട്രയ്‌നർ അബ്ദുൾ റഷീദ് സംഘടനാ വിഷയത്തിൽ ക്ലാസ് നയിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് അസ്‌ലം ഓലിക്കൽ അദ്ധ്യക്ഷത വഹിച്ചു, യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ എസ് അശോകൻ ,മുൻ ഡി. സി. സി പ്രിസിഡന്റുമാരായ ഇബ്രാഹിം കുട്ടി കല്ലാർ ,ജോയി തോമസ് , ഡി കെ ടി എഫ് സംസ്ഥാന പ്രിസിഡന്റ് ജോയി മാളിയേക്കൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ കെ.എസ്, ജില്ലാ പ്രിസിഡന്റ് മുകേഷ് മോഹനൻ ,ബി ജോ മാണി, ജോബി ചെമ്മല , മുനീർസി.എം ,ജോൺ നെടിയ പാല, ബെന്നി, ഷിബിലി സാഹിബ് തുടങ്ങിയവർ പ്രസംഗിച്ചു.ജെറാൾഡ് ജോർജ് സംഘടനാ പ്രമേയം അവതരിപ്പിച്ചു.