ഇടുക്കി: ജില്ലയിൽ മരണമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കവക്ക് എറണാകുളം പോലീസ് ഹൗസിംഗ് സഹകരണ സംഘം ധനസഹായം കൈമാറി. ഇടുക്കി എ ആർ ക്യാമ്പിൽ നടന്ന ചടങ്ങിൽ മരണമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരായ അബ്ദുൽ അസീസ്, ബിനീഷ്, ധനേഷ്, ജോജി ജോർജ് എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് ജില്ലാ പൊലീസ് മേധാവി കറുപ്പസാമി ആർ കൈമാറിയത്. പൊലീസ് ഹൗസിംഗ് സഹകരണ സംഘം എക്‌സിക്യൂട്ടീവ് ഡയറക്ടർ പി കെ .ബൈജു സ്വാഗതം പറഞ്ഞു. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ. എസ് ഔസേപ്പ് അദ്ധ്യക്ഷനായിരുന്നു. കെ. പി. എ ജില്ലാ സെക്രട്ടറി ഇ .ജി .മനോജ്കുമാർ, സംസ്ഥാന നിർവാഹകസമിതിയംഗം സനൽ ചക്രപാണി എന്നിവർ പ്രസംഗിച്ചു. ഇടുക്കി എ ആർ ക്യാമ്പിൽ നിന്നും ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് നൽകുന്ന 50000 രൂപയുടെ ധനസഹായം ജില്ലാ പൊലീസ് മേധാവി കറുപ്പസാമി കൈമാറി.