തൊടുപുഴ: 23ആമത് ജില്ലാ റോളർ സ്‌കേറ്റിങ്ങ് ചാമ്പൻഷിപ്പ് തൊടുപുഴ നഗരസഭാ അദ്ധ്യക്ഷൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. റോളർ സ്‌കേറ്റിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോയി തോമസ് അദ്ധ്യക്ഷനായി. സംസ്ഥാന സ്‌പോട്‌സ് കൗൺസിലംഗം കെ .എൽ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. റോളർ സ്‌കേറ്റിങ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ ശശിധരൻ സംസാരിച്ചു. റോളർ ഹോക്കി മത്സരത്തിൽ മുതലക്കോടം സെന്റ് ജോർജ് ക്ലബ് ചാമ്പ്യർമാരായി. കുട്ടിക്കാനം മരിയൻ കോളേജ് രണ്ടാം സ്ഥാനവും തൊടുപുഴ സിൽവർ സ്റ്റാർ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് നഗരസഭാ കൗൺസിലർ നിധി മനോജ് ട്രോഫികൾ വിതരണം ചെയ്തു. സംസ്ഥാന സ്‌പോട്‌സ് കൗൺസിലംഗം റഫീഖ് പള്ളത്തുംപമ്പിൽ സംസാരിച്ചു.