തൊടുപുഴ: ഉത്തരവാദിത്വ ടൂറിസം പ്രൊജെക്ടുമായി ബന്ധപ്പെട്ടുള്ള ട്രെയിനിങ് പ്രോഗ്രാം കാഡ്‌സ് വില്ലേജ് സ്‌ക്വയറിലെ ഫാർമേഴ്‌സ് ട്രെയിനിങ് ഹാളിൽ നടത്തി. കൃഷിയെ ടൂറിസവുമായി ബന്ധപ്പെടുത്തി എങ്ങനെ വരുമാന വർദ്ധനവ് നേടാം എന്നതായിരുന്നു വിഷയം. സ്റ്റേറ്റ് ആർ.റ്റി മിഷൻ കോർഡിനേറ്റർ കെ.രൂപേഷ് കുമാർ നയിച്ച ട്രെയിനിംഗ് കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. കാഡ്‌സ് ചെയർമാൻ കെ .ജി ആന്റണി, കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് എം എൻ ബാബു, ഡയറക്ടർമാരായ ജേക്കബ് മാത്യു, കെ എം മത്തച്ചൻ എന്നിവർ സംസാരിച്ചു.
ഉത്തരവാദിത്വ ടൂറിസം പ്രൊജെക്ടുമായി ബന്ധപ്പെട്ടുള്ള ട്രെയിനിങ് പ്രോഗ്രാം കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽകേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നു