ഇടുക്കി: ബന്ധുവായ ആറു വയസ്സുകാരനെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതിയുടെ വസ്ത്രങ്ങൾ ചെങ്കുളം ഡാമിന്റെ ഇൻടേകിൽ കുടുങ്ങിയ നിലയിൽ സ്‌കൂബാ ടീം കണ്ടെടുത്തു. തൊടുപുഴ സ്‌കൂബാ ടീം ചെങ്കുളം ഡാമിൽ നടത്തിയ തിരച്ചിലിലാണ് വസ്ത്രങ്ങളാണ് കണ്ടത്. ആനച്ചാലിൽ ആറ് വയസുകാരനായ അബ്ദുൾ ഫത്താഫിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സുനിൽകുമാറിനെ തെളിവെടുപ്പിന്റെ ഭാഗമായി കൊണ്ടുന്നവന്നപ്പോൾ

പ്രതി ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിന്നും 20 മീറ്റർ മാറി 20 അടി താഴ്ചയിൽ ഇൻടേക്കിൽ ആയിരുന്നു വസ്ത്രങ്ങൾ കുടുങ്ങിയിരുന്നത്.

. കെ.എ. ജാഫർഖാൻ, വിവേക്, അർവർഷാൻ , സജാദ്, ഹോം ഗാർഡ് മാത്യൂ ജോസഫ് എന്നിവരാണ് തിരച്ചിൽ നടത്തിയത്