തൊടുപുഴ: കോർപറേറ്റുകൾക്ക് വേണ്ടി മോദി സർക്കാർ രാജ്യത്തിന്റെ പ്രൈതൃക സമ്പത്തുകൾ വിറ്റഴിക്കുകയാണന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹത്തിന്റെ സമാപനം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാപന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി സെക്രട്ടറി ജോൺ നെടിയപാല, യു.ഡി.എഫ് കൺവീനർ എൻ.ഐ. ബെന്നി, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി (എം) മോനിച്ചൻ, നിയോജക മണ്ഡലം പ്രസിഡന്റ് ജോസി ജേക്കബ്, യൂത്ത് ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഇ.എ. മുഹമ്മദ് അമീൻ തുടങ്ങിയവർ സംസാരിച്ചു.