ഇടുക്കി: ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ബയോമെഡിക്കൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ എൻജിനിയറിംഗ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് എന്നീ ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഈ അദ്ധ്യയന വർഷത്തിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. www.polyadmission.org എന്ന വെബ്‌സൈറ്റ് മുഖേന സ്‌പോട്ട് അഡ്മിഷന് രജിസ്റ്റർ ചെയ്തിട്ടുള്ള, പൈനാവ് മോഡൽ പോളിടെക്‌നിക്കിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് 11, 12 തീയതികളിൽ പൈനാവ് കോളേജിൽ നേരിട്ടെത്തി പ്രവേശനം നേടാം. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന അപേക്ഷകർ നോഡൽ പോളിടെക്‌നിക്കിൽ പോകേണ്ടതില്ല. പൈനാവ് പോളിടെക്‌നിക്കിൽ നേരിട്ട് സ്‌പോട്ട് അഡ്മിഷന് അപേക്ഷിച്ചിട്ടുള്ളവർക്ക് 13, 16 തീയതികളിൽ പ്രവേശനം നേടാം. ഇതുമായി ബന്ധപ്പെട്ട റാങ്ക് ലിസ്റ്റ് 12ന് കോളേജ് നോട്ടീസ് ബോർഡിൽ പ്രസദ്ധീകരിക്കും. സർക്കാർ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും പ്രവേശനം നടക്കുക. ഫോൺ: 9947889441, 8590712040, 9778316103.