തൊടുപുഴ: റോട്ടറി ക്ലബ് തൊടുപുഴയുടെ പ്രധാന പരിപാടിയായ ഗവർണേഴ്‌സ് ഒഫീഷ്യൽ വിസിറ്റിനോടനുബന്ധിച്ചുള്ള ക്ലബ് അസംബ്ലി ഹോട്ടൽ മൂൺലിറ്റിൽ നടന്നു. പിന്നീട് കുടുംബയോഗം റിവർ ടെറസ് റിസോർട്ടിൽ നടത്തി. റോട്ടറി 3201 ഡിസ്ട്രിക് ഗവർണർ മേജർ ഡോണർ രാജശേഖർ ശ്രീനിവാസൻ, ഡിസ്ട്രിക്ട് ഡയറക്ടർ മേജർ ജനറൽ വിവേകാനന്ദൻ, അസി. ഗവർണർ ഹരികൃഷ്ണൻ കെ.എസ്, ജി.ജി.ആർ ഹെജി പി. ചെറിയാൻ, പ്രസിഡന്റ് ഡോ. സി.വി. ജേക്കബ്, സെക്രട്ടറി റോട്ടേറിയൻ ജോബ് കെ. ജേക്കബ്, ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ റോട്ടറി ക്ലബ്ബിന്റെ സാമൂഹ്യ സേവനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും സംസാരിച്ചു. വൈകിട്ട് നടന്ന കുടുംബ യോഗത്തിൽ ഗവർണർ, ക്ലബ് പ്രസിഡന്റ് എന്നിവർ പ്രസംഗിച്ചു. വിശദമായ റിപ്പോർട്ട് ക്ലബ് സെക്രട്ടറി അവതരിപ്പിച്ചു. ക്ലബ് ബുള്ളറ്റിൻ ഡിസ്ട്രിക്ട് ഡയറക്ടർ പ്രകാശനം ചെയ്തു.