മുട്ടം: പെരുമറ്റം ജംഗ്ഷനിൽ കാർ സ്കൂട്ടറിലിടിച്ച് ഒരാൾക്ക് പരിക്ക്. പെരുമറ്റം വള്ളിനാൽ രാജപ്പൻ നായർക്കാണ് (76) പരിക്കേറ്റത്. ഇന്നലെ രാവിലെ 7.30നായിരുന്നു അപകടം. മുട്ടം ഭാഗത്ത് നിന്ന് വന്ന സ്കൂട്ടറിൽ അതേ ദിശയിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജപ്പൻ നായരെ ഉടൻ തന്നെ നാട്ടുകാർ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മുട്ടം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.