തൊടുപുഴ: വിവാഹ വാഗ്ദാനം നൽകി 13കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇളദേശം കിഴക്കേൽ എൽദോസാണ് (20) തൊടുപുഴ പൊലീസിന്റെ പിടിയിലായത്. തൊടുപുഴ നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിൽ കഴിഞ്ഞ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ കാണണമെന്ന് പറഞ്ഞാണ് യുവാവ് വിളിച്ച് വരുത്തിയത്. പിന്നീട് ബസ് സ്റ്റാൻഡിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. തൊടുപുഴ എസ്.എച്ച്.ഒ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.