കരിമണ്ണൂർ: മാസ്സ് ആഡിറ്റോറിയത്തിൽ നടന്ന ജില്ലാ സബ് ജൂനിയർ, ജൂനിയർ, യൂത്ത് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ കരിമണ്ണൂർ ഷിറ്റോറിയോ ബോക്‌സിംഗ് ക്ലബ് ചാമ്പ്യന്മാരായി. എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ ഒളിമ്പിക് വേവ് ചെയർമാൻ എം.എൻ. ബാബു ട്രോഫികൾ സമ്മാനിച്ചു. ഈ മാസം 13 മുതൽ 15 വരെ തിരുവനന്തപുരം ശ്രീപാദം സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ,​ ജൂണിയർ യൂത്ത് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവനുള്ള ജില്ലാ ടീമിനെ സെക്രട്ടറി ബേബി എബ്രഹാം പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട ടീമംഗങ്ങൾക്ക് 11, 12 തീയതികളിൽ മാസ് ആഡിറ്റോറിയത്തിൽ കോച്ചിംഗ് ക്യാമ്പ് ഉണ്ടാകും. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ജില്ലാ ടീം 12ന് വൈകിട്ട് തിരുവനന്തപുരത്തിനു പുറപ്പെടും.