കുടയത്തൂർ: ചക്കിക്കാവ് മേഖലയിൽ പൂത്ത നീലക്കുറിഞ്ഞി സംരക്ഷിക്കാൻ തീരുമാനം. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന് ലഭിച്ച പരാതിയെ തുടർന്ന് പഞ്ചായത്ത് ഹാളിൽ ചേർന്ന ജൈവ വൈവിധ്യ പരിപാലന സമിതി യോഗത്തിലാണ് കുറിഞ്ഞിച്ചെടികൾ സംരക്ഷിക്കാൻ തീരുമാനിച്ചത്. ജൈവ വൈവിധ്യ ബോർഡ് ജില്ലാ കോ- ഓർഡിനേറ്റർ വി.എസ്. അശ്വതി, പഞ്ചായത്തംഗങ്ങൾ, ബി.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

അഡ്മിഷൻ

മുട്ടം: പോളിടെക്‌നിക് കോളജിൽ 2021- 22 അദ്ധ്യയന വർഷത്തെ ഡിപ്ലോമ പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ 11, 12, 13 തീയതികളിൽ പോളിടെക്‌നിക്കിൽ നടക്കും. രജിസ്റ്റർ ചെയ്തവർ അസൽ സർട്ടിഫിക്കറ്റുകളും ആവശ്യമായ ഫീസും സഹിതം രക്ഷിതാവുമായി എത്തണം. അഡ്മിഷൻ സമയത്ത് അടയ്‌ക്കേണ്ട എല്ലാ ഫീസുകളും ഇപോസ് മെഷീൻ വഴി സ്വീകരിക്കുന്നതിനാൽ എ.ടി.എം കാർഡും കൊണ്ടു വരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ജലവിതരണം മുടങ്ങും

തൊടുപുഴ: കുടിവെള്ള പദ്ധതിയിൽ പ്രോജക്ട് ഡിപ്പാർട്ട്‌മെന്റിന്റെ പ്രവർത്തനം നടക്കുന്നതിനാൽ ഇന്ന് തൊടുപുഴ മുനിസിപ്പൽ മേഖലയിൽ ജലവിതരണം മുടങ്ങും.

നോ മീൻസ് നോ കാമ്പയിന് തുടക്കം

തട്ടക്കുഴ: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നോ മീൻസ് നോ കാമ്പയിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് മെംബർ ഇന്ദു സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാത്തിമ റഹിം, എൻ.എസ്.എസ് പ്രോഗ്രാം ആഫീസർ ബി. സജീവ് എന്നിവർ പ്രസംഗിച്ചു.


തപാൽ ജീവനക്കാരെ ആദരിച്ചു

നെടുങ്കണ്ടം: ലോക തപാൽ ദിനത്തിൽ നെടുങ്കണ്ടം റോട്ടറി ക്ലബ് ഓഫ് ഈസ്റ്റ്‌ഹിൽ തപാൽ ജീവനക്കാരെ ആദരിച്ചു. നെടുങ്കണ്ടം പോസ്റ്റ് ആഫീസിലെ മുഴുവൻ ജീവനക്കാർക്കും ഉപഹാരങ്ങൾ നൽകി. പോസ്റ്റ് ആഫീസിൽ നടന്ന ചടങ്ങ് അഡ്വ. വി.എം. ജോയി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.എസ്. സജൻ അദ്ധ്യക്ഷത വഹിച്ചു. പോസ്റ്റ് മിസ്ട്രസ് എസ്. സിജി, പോസ്റ്റൽ അസിസ്റ്റന്റുമാരായ ജെ. രാജി, ചുരുളിവേൽ, എം.ടി.എസ് കെ.ഇ. വത്സലൻ, പോസ്റ്റുമാന്മാരായ വി.ടി. പരമേശ്വരൻ, ജൂലിമോൾ ജോസ്, കെ.എസ്. സജീന്, ദിവ്യ ജിനിൽ, സുനിൽ കെ. കുമാരൻ എന്നിവരെയാണ് ആദരിച്ചത്. ക്ലബ് അംഗങ്ങളായ പി.സി. ഫ്രാൻസിസ്, എം.എൻ. ഗോപി, ഷിഹാബ് ഈട്ടിക്കൽ, സുധീഷ് കുമാർ, സജി, സജോ, ടിറോഷ്, ടി. പ്രകാശ്, ജോസുകുട്ടി, എം.ബി. ഷിജികുമാർ എന്നിവർ പ്രസംഗിച്ചു.