പന്നിമറ്റം: പി.ജെ. ജോസഫ് എം.എൽ.എയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി നിർമിച്ച പന്നിമറ്റം- അമ്പാട്ടുപാറ റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് മാത്യു, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു, ജോയി ചെമ്മരപ്പള്ളി, ജസ്റ്റിൻ ചെമ്പകത്തിനാൽ, ഷെറിൻ ജസ്റ്റിൻ, പയസ് ചെമ്മരപ്പള്ളി, ബെന്നി തേക്കുംകാട്ടിൽ എന്നിവർ പ്രസംഗിച്ചു.
കോഴിയുംകൂടും പദ്ധതി ഉദ്ഘാടനം
തൊടുപുഴ: മണക്കാട് പഞ്ചായത്തിലെ മുണ്ടിയാടി, മണ്ണത്താഞ്ചേരി, പെരിയാമ്പ്ര എന്നിവിടങ്ങളിലെ ഗുണഭോക്താക്കൾക്കായി ഗ്രാമീണ മേഖലയിൽ മുട്ട ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ കോഴിയുംകൂടും പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് അദ്ധ്യക്ഷത വഹിച്ചു.