തൊടുപുഴ: തപസ്യ കലാസാഹിത്യവേദി ജില്ലാസമിതി കവിതാരചനാ മത്സരം സംഘടിപ്പിക്കുന്നു. വി ഒന്നാം സമ്മാനമായി രണ്ടായിരം രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും രണ്ടാം സമ്മാനമായി ആയിരം രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിക്കും. മത്സരത്തിന് പ്രത്യേക വിഷയനിബന്ധനയോ പങ്കെടുക്കാൻ പ്രായപരിധിയോ ഇല്ല. മത്സരാർത്ഥികൾ ഇടുക്കി ജില്ലയിൽ നിന്നുള്ളവരായിരിക്കണം. കവിതകൾ 32 വരിയിൽ കവിയരുത്.ഒരാൾക്ക് മൂന്നു കവിതകൾ വരെ മത്സരത്തിനായി അയക്കാവുന്നതാണ്. രചനകൾ നവംബർ പത്താം തിയതിക്കുമുൻപായി തപസ്യ കലാസാഹിത്യവേദി ഇടുക്കി ജില്ലാ കാര്യാലയം, അഡ്വ. കെ ജി സുകുമാരൻ മെമ്മോറിയൽ ബിൽഡിങ്, ടെമ്പിൾ റോഡ് തൊടുപുഴ 685584 എന്ന വിലാസത്തിലോ thapasyaidukki@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭിക്കേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ 9447776524 ,9447204155 , 9447246133