െതാടുപുഴ: ഇടുക്കി ദൂരദർശൻ നിലയം അടച്ചു പൂട്ടാനായി കേന്ദ്ര സർക്കാർ നടത്തുന്ന നിഗൂഢ നിക്കം ചെറുത്ത് തോൽപ്പിക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബും പറഞ്ഞു.
ദൂർദർശൻ നിലയത്തിന്റെ ട്രാൻമിറ്ററും ആകശവാണിയുടെ ട്രാൻസ്മിറ്ററും ഒരേ ടവറിലാണ് സ്ഥാപിച്ചിട്ടുള്ളത്. ദൂർദർശൻ നിലയം അടച്ചു പൂട്ടുന്നതോടെ സ്വഭാവികമായും ആകാശവാണിയുടെ ട്രാൻസ്മിറ്ററും ഇല്ലാതാകും. പ്രകൃതി ക്ഷോഭങ്ങൾ പതിവായ ജില്ലയിൽ വാർത്താ വിനിമയ സംവിധാനം നിലനിർത്തേണ്ടത് അനിവാര്യമാണ്. ഇതര വാർത്താ വിനിമയ സംവിധാനങ്ങൾ പ്രകൃതി ഷോഭത്താൽ തകരാറിലായാൽ ഫലത്തിൽ ബാഹ്യലോകവുമായി ഒറ്റപ്പെട്ടു പോകും. ദുരിതാശ്വാസ പ്രവർത്തനങ്ങളും തടസ്സപ്പെടും.
നിലവിലുള്ള അനലോഗ് ട്രാൻസ്മിറ്റർ മാറ്റി 2023-നകം ഡിജറ്റൽ ട്രാൻസ്മിറ്ററുകൾ സ്ഥാപിക്കണമെന്ന 2015-ലെ ടെലിക്കോം റെഗുലേറ്ററി അതോററ്റിയുടെ ഡ്ജറ്റൽ ഇംപ്ലിമെന്റേഷൻ പോളിസി അട്ടിമറിച്ചത് സ്വകാര്യ വത്കരണത്തിന് വഴിയൊരുക്കാനാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ആകാശവാണിയുടെ ഇടുക്കിയിലെ ട്രാൻസിറ്റർ നിലനിർത്തി പ്രസരണ ശേഷി വർദ്ധിപ്പിക്കണമെന്നും ദേവികുളം ആകാശവാണി നിലയത്തിന്റെ പ്രസരണ സമയം വർദ്ധിപ്പിക്കണമെന്നും ജില്ലയിലെ വാർത്താ വിനിമയ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമവും മെച്ചപ്പെട്ടതുമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു.