ഇടുക്കി: ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.പി.എസ്‌.സി അംഗീകരിച്ച കോഴ്‌സിന് മെറിറ്റ്, മാനേജ്‌മെന്റ് സീറ്റീലേക്ക് എസ്.എസ്.എൽ.സിയും, 50ശതമാനം മാർക്ക് രൺണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടൂ, ഉള്ളവർക്ക് അപേക്ഷിക്കാം. ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായം 17 - 35 .ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി പട്ടികവർഗക്കാർക്ക് 5 വർഷം, മറ്റു പിന്നാക്കവിഭാഗക്കാർക്ക് 3 വർഷവും ഇളവ് അനുവദിക്കും.ഈ-ഗ്രാന്റ് വഴി പട്ടികജാതി മറ്റർഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും.അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ഒക്‌ടോബർ 20 . കൂടുതൽ വിവരത്തിന് 04734-296496, 8547126028 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.