തൊടുപുഴ: ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ലോൺ കുടിശ്ശിക കടാശ്വാസ കൺവെൻഷൻ തൊടുപുഴ പെൻഷൻ ഭവനിൽ നടന്നു.
ജില്ലാ പ്രസിഡന്റ് രാജു ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ. ജോൺ ജോൺ പ്രശ്‌ന പരിഹാര മാർഗ്ഗങ്ങളെപ്പറ്റി വിശദീകരിച്ചു.. ചർച്ചകളിൽ അഡ്വ. കെ.എസ്. സിറിയക് കല്ലിടുക്കിൽ, റിട്ട. ഹെഡ്മാസ്റ്റർജോസ് ചുവപ്പുങ്കൽ, റിട്ട പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ വാണിയപുര ,കെ.റ്റി. ജോസഫ്, ടോമി ജോസഫ്, വിൻസെന്റ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.