തൊടുപുഴ: പ്ലസ് വൺ പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വിദ്യാർത്ഥികളെ തെരുവിലേക്ക് തള്ളിവിടുന്ന സർക്കാർ സമീപനം അവസാനിപ്പിക്കണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് യൂത്ത് ലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഇ എ മുഹമ്മദ് അമീൻ പറഞ്ഞു. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങുന്നവരുടെ
എണ്ണം കൂടിയതാണ് പ്രശ്‌നമെന്ന വിചിത്രമായ മറുപടി വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയത് വിരോധാഭാസമാണന്നും അടിയന്തരമായി പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ എം നിഷാദിന്റെ അദ്ധ്യക്ഷതയിൽ ഗാന്ധിസ്‌ക്വയറിൽ നടന്ന പ്രതിഷേധ സംഗമത്തിൽ ജില്ലാ ജനറൽ സെക്രട്ടറി പി എച്ച് സുധീർ, ട്രഷറർ കെ എസ് കലാം,സംസ്ഥാന പ്രവർത്തക സമിതി അംഗം വി എം റസാഖ്, ജില്ലാ ഭാരവാഹികളായ പി എം നിസാമുദ്ദീൻ, അൻഷാദ് കുറ്റിയാനി, ഷിജാസ് കാരകുന്നേൽ, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ആഷിക് റഹിം നേതാക്കളായ, പി എൻ നൗഷാദ്, കെ എം അജിനാസ്, റിയാസ് പടിപ്പുരയ്ക്കൽ, സലാം മാനിക്കൽ, അനസ് കോയാൻ, പി എ കബീർ, പി ഇ നൗഷാദ് എന്നിവർ സംസാരിച്ചു.