തൊടുപുഴ : മർച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാക്‌സ് വാല്യുവുമായി സഹകരിച്ചു കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന ചെറുകിട വ്യാപാരികൾക്കുള്ള വായ്പ്പാ പദ്ധതി മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മാക്‌സ് വാല്യു റീജിയണൽ മാനേജർ നിമിഷ്, ബി. ഡി. എം. .ഹർഷൻ, ബ്രാഞ്ച് മാനേജർ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു. കൊവിഡ് വ്യാപാരമാന്ദ്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യാപാരികൾക്ക് സെക്യൂരിറ്റി ഇല്ലാതെ 50000 രൂപ വരെ നൽകി 2000 രൂപമാത്രം പലിശ ഈടാക്കുന്ന പദ്ധതി സാധാരണ ചെറുകിട വ്യാപാരികൾക്ക് ഏറെ പ്രയോജനകരമാണെന്ന് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ പറഞ്ഞു. ലോണിന്റെ തിരിച്ചടവ് വ്യാപാരസ്ഥാപനങ്ങളിൽ വന്ന് കളക്ട് ചെയ്യുമെന്ന് റീജിയണൽ മാനേജർ നിമിഷ് പറഞ്ഞു. ഇതോടൊപ്പം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മാക്‌സ് വാല്യു കിറ്റ് വിതരണവും നടന്നു.