ഇടുക്കി : മുല്ലപ്പെരിയാർ ഡാമിനെ സംബന്ധിച്ച് ആശങ്ക ചൂണ്ടിക്കാണിച്ചു കൊണ്ട് സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് അഡ്വ.റസ്സൽ ജോയ് 140 എം.എൽ.എ മാർക്കും കത്തയച്ചു.ജില്ലയിൽ അടിക്കടി സംഭവിച്ചു കൊണ്ടിരിക്കുന്ന ഭൂചലനങ്ങളുടെ എണ്ണവും തീവ്രതയും കൂടി വരുന്നതു കൊണ്ടും മുല്ലപ്പെരിയാർ അണക്കെട്ടിന് റിക്ടർ സ്‌കെയിലിൽ 5 നടുത്ത് തീവ്രതയുള്ള ഭൂചലനം താങ്ങുവാനുള്ള ശേഷിയില്ല എന്ന് റൂർക്കി ഐ.ഐ.റ്റി യുടെ പഠന റിപ്പോർട്ട് വർഷങ്ങൾക്ക് മുന്നേ വന്നിട്ടുള്ളതും കണക്കിലെടുത്താണ് കത്തയച്ചത്. ,126 വർഷം പഴക്കമുള്ള.നടപ്പ് നിയമ സഭ സമ്മേളനത്തിൽ മുല്ലപ്പെരിയാർ വിഷയം ഉന്നയിക്കാനുംതമിഴ്‌നാടുമായി സർക്കാർ തല ചർച്ചകൾക്ക് തുടക്കമിടാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടാനും എല്ലാ എം.എൽ.എ മാരും മുന്നോട്ട് വരണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.