വെള്ളിയാമറ്റം :പഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റിന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വരിൽനിന്ന് അപേക്ഷ ക്ഷണിച്ചു .ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകർപ്പും സഹിതം ഒക്ടോബർ 22ന് വൈകിട്ട് മൂന്ന് മണിക്ക് മുൻപ് അപേക്ഷ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കോർപ്പറേഷൻ പ്രാക്ടീസ് (ഡിസിപി) /ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം അല്ലെങ്കിൽ ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷനോ പിജിഡിസിഎയോ പാസായിരിക്കണം. അപേക്ഷകരുടെ പ്രായം 2021 ജനുവരി ഒന്നിന് 18 നും 33 നും ഇടയിലായിരിക്കണം.