രാജാക്കാട്: രാജകുമാരി ടൗണിൽ ഓട്ടോറിക്ഷ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. മുട്ടുകാട് കൊങ്ങിണി സിറ്റി സ്വദേശി ഗൗതമിനാണ് (18) പരിക്കേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മാങ്ങാതൊട്ടി റോഡിലേക്ക് പോയ ഓട്ടോ ഗൗതം ഓടിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്റ്റാൻഡിൽ കിടന്ന മറ്റൊരു ഓട്ടോയുടെ അടിയിലേക്ക് ബൈക്ക് കയറിയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.