തൊടുപുഴ: പുഷ്പകൃഷിയുടെ സംരക്ഷണവും വിപണനവും സംബന്ധിച്ച് കർഷകർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും പരിഹാര നിർദേശങ്ങൾക്കുമായി കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ നടന്ന പരിശീലന പരിപാടിക്ക് റിട്ട. ഡെപ്യൂട്ടി കൃഷി ഡയറക്ടർ ജോർജ് കെ. മത്തായി നേതൃത്വം നൽകി. കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ, ഡയറക്ടർ കെ.എം. മത്തച്ചൻ, സ്റ്റാഫ് സെക്രട്ടറി രാജേഷ് തോമസ് എന്നിവർ സംസാരിച്ചു. പരിശീലനത്തിൽ പങ്കെടുത്ത കർഷകർ ചേർന്ന് കമ്മിറ്റി രൂപീകരിച്ചു. ഉത്പന്നങ്ങൾ വിപണനത്തിനുള്ള സൗകര്യം കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ ക്രമീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 15ന് കാഡ്‌സിൽ യോഗം ചേരാൻ തീരുമാനിച്ചു. പരിശീലന പരിപാടിയുടെ രണ്ടാം ഭാഗം നവംബർ 11 ന് നടക്കും.