പുളിയ്ക്കത്തൊട്ടി: എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ 13 മുതൽ 15 വരെ മേൽശാന്തി, സനിൽകുമാർ കൈറ്റിയാനിയ്ക്കൽ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊവിഡ് 19 ന്റെ മാനദണ്ഡങ്ങൾ പാലിച്ച് നടത്തും.
ബുധനാഴ്ച്ച പൂജവയ്പ്പ് , വ്യാഴാഴ്ച്ച മഹാനവമി, വെള്ളിയാഴ്ച്ച വിജയദശമി ദിനത്തിൽ രാവിലെ 7 മുതൽ 9 വരെ വിദ്യാരംഭവും പൂജയെടുപ്പും ഈ ദിവസങ്ങളിൽ വിശേഷാൽ പൂജയും ചടങ്ങുകളും നടക്കും.വിദ്യാരംഭത്തിന് കുട്ടികളെ എഴുത്തിനിരുത്താൻ ഉള്ള രക്ഷകർത്താക്കൾ നേരത്തെ തന്നെ ക്ഷേത്ര, ശാഖാ സെക്രട്ടറിയെ അറിയിക്കണമെന്ന് പ്രസിഡന്റ് കെ.കെ രാജപ്പൻ,വൈസ് .പ്രസി എം.എസ്. മധു,സെക്രട്ടറി ബിനോയ് ദാസപ്പൻ എന്നിവർ അറിയിച്ചു.