മറയൂർ: തീപ്പൊള്ളലേറ്റ ആദിവാസി സ്ത്രീ മരിച്ചു. ചെറുവാട് ആദിവാസി കുടിയിൽ കുപ്പാത്തയാണ് (65) മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ചെറുവാട്കൂടി ശ്മശാനത്തിൽ സംസ്‌കരിക്കും. ഭർത്താവ്: നടരാജ്.