തൊടുപുഴ: അഭിനയ കലയുടെ മർമ്മം കണ്ടറിഞ്ഞ അപൂർവ പ്രതിഭകളിൽ ഒരാളായിരുന്നു നെടുമുടി വേണുവെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ അനുസ്മരിച്ചു. സർഗാത്മക അഭിനയത്തിന്റെ സൗന്ദര്യം നെടുമുടി വേണുവിലൂടെയാണ് പ്രേഷകർ തിരിച്ചറിഞ്ഞിട്ടുള്ളത്. ഒരുപക്ഷേ കേരളീയ സമൂഹം മറ്റൊരു നടനിലും ഈ സൗന്ദര്യം കണ്ടിട്ടുണ്ടാവില്ല. നെടുമുടിയുടെ വേർപാട് മലയാള സിനിമാ ലോകത്തിന് മാത്രമല്ല, സർഗാത്മകതയെ ആദരിക്കുന്നവർക്കെല്ലാം തീരാനഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.