മൂലമറ്റം: മൂലമറ്റം ടൗണിന് സമീപം ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. മൂലമറ്റം രതീഷ് പ്രസ്സ് ഉടമ നീറണാകുന്നേൽ ചിദമ്പരത്തിന്റെ ഭാര്യ സുജാത (72) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 7.30 ഓടെ ടൗണിനു സമീപമാണ് അപകടം. ഭർത്താവ് എത്താൻ വൈകിയതിനെത്തുടർന്ന് അന്വേഷിച്ചുപോയ സുജാതയെ ബൈക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റഉടൻ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: കല, പരേതനായ രതീഷ്. മരുമകൻ രഘു.